കഥാപാത്രങ്ങൾ

സൂത്രധാരൻ: നാടകസംവിധായകൻ

വിദൂഷകൻ: സഹായിയായ കോമാളി എന്ന് പറയാം.

സ്വാമിയാർ: പരിവ്രാജകൻ എന്ന് മൂലം പ്രഹസനത്തിൽ. സൂത്രധാരൻ ആണ് ഈ വേഷം അഭിയയിക്കുക്ക. പരിവ്രാജകൻ എന്ന വാക്കിനു സംന്യാസി,സ്വാമി,സിദ്ധൻ,വിശുദ്ധൻ എന്നൊക്കെ ആണ് അർത്ഥം. നാടുചുറ്റി അലയുന്നവൻ ആണ്. പ്രഹസനത്തിന്റെ പേരിലെ ഭഗവൻ എന്നത് ഈ കഥാപാത്രത്തെ സൂചിപ്പിക്കുന്നു. ഭഗവദജ്ജുകം=സംന്യാസിയും ഗണികയും

ശാണ്ഡില്യൻ: വിദൂഷകനായിരിക്കും ഈ വേഷം ചെയ്യുക. പരിവ്രാജകന്റെ ശിഷ്യനാണ്.

അജ്ജുക: വസന്തസേന എന്ന് ശരിയായ പേർ. ഗണിക എന്നാണ് മൂലത്തിൽ വിശേഷിപ്പിക്കുന്നത്. പ്രഹസനത്തിന്റെ പേരിലെ അജ്ജുകം എന്നത് ഗണികയ്ക്കുള്ള പര്യായപദമാണ്. ഈ പദം വസന്തസേനയെ സൂചിപ്പിക്കുന്നു. ഭഗവദജ്ജുകം=സംന്യാസിയും ഗണികയും.

മധുകരിക: വസന്തസേനയുടെ തോഴി. മധുകരിക എന്ന വാക്കിനർത്ഥം തേനീച്ച, വണ്ട് എന്നൊക്കെ പറയാം.

പരഭ്രിതിക: വസന്തസേനയുടെ മറ്റൊരു തോഴി. പരഭ്രിതിക എന്ന വാക്കിനർത്ഥം കുയിൽ എന്നാണ്.

യമപുരുഷൻ: യമകിങ്കരൻ, മരണദേവതയായ യമധർമ്മന്റെ ആജ്ഞാനുവർത്തി, സേവകൻ

അമ്മ: വസന്തസേനയുടെ അമ്മ

രാമലികൻ: വസന്തസേനയുടെ കാമുകൻ

വൈദ്യൻ: ഒരു നാടൻ വൈദ്യൻ. അൽപ്പവിവരമുള്ളവൻ

No comments:

Post a Comment